ഒന്നും പറ്റാത്ത പെണ്‍കുട്ടി
ആലീസിന്റെ അദ്ഭുതലോകം കുട്ടികള്ക്കും വലിയവർക്കും ഏറെ ഇഷപ്പെട്ട ഒരു കഥയാണ്. അതെഴുതിയത് പ്രശസ്ത ഗണിതജ്ഞനായ ലൂയി കരോൾ ആണ്. “സയൻസ് ഫിക്ഷൻ” എന്ന രൂപത്തിലല്ല അതെഴുതിയിട്ടുള്ളത്. ഭാവനക്ക് കടിഞാണ്‍ അഴിച്ചു വിടുകയാണ് അതിൽ ചെയ്തിട്ടുള്ളത്. സോവിയറ്റ് സയൻസ് ഫിക്ഷൻ എഴുത്തുകാരനാണ് കിറീൽ ബുലിച്യേവ്. അദ്ദേഹത്തിന്റെ ‘ഒന്നും പറ്റാത്ത പെണ്‍കുട്ടി - അഥവാ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആലീസിന്റെ സാഹസങ്ങൾ’ സയൻസ് ഫിക്ഷന്റെയും ഭാവനയുടെയും കൂട്ടത്തിൽ പെടുത്താം. ആലീസിന്റെ അച്ഛനാണ് കഥ പറയുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പൗരന്മാരും പൗരകളുമാകാൻ പോകുന്ന, ഇന്നത്തെ ആലീസുമാർക്കും കൂട്ടുകാർക്കും അവരുടെ അച്ഛനമ്മമാർക്കും ഒരുപോലെ താല്പര്യമുളവാക്കുന്ന കഥകളാണിവ….